- Advertisement -

- Advertisement -

ജനങ്ങള്‍ കൂട്ടം കൂടുന്നതിനെതിരെ നടപടി ശക്തമാക്കി ആഭ്യന്തരമന്ത്രാലയം

0

കുവൈത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു ജനങ്ങള്‍ കൂട്ടം കൂടുന്നതിനെതിരെ നടപടി ശക്തമാക്കി ആഭ്യന്തരമന്ത്രാലയം. സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദേശം വ്യാപകമായി ലഘിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടി കര്‍ശനമാക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ രാജ്യത്ത് ഇളവു നല്‍കിയെങ്കിലും. രാജ്യത്ത് ഒത്തുചേരലുകള്‍ ക്കും പൊതുപരിപാടികള്‍ ക്കും അനുമതിയില്ല. എന്നാല്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പലസ്ഥലങ്ങളിലും ആളുകള്‍ കൂട്ടം കൂടി പരിപാടികള്‍ നടത്തുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കാന്‍ ആഭ്യന്തരമന്ത്രാലയം പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page