- Advertisement -

- Advertisement -

പഞ്ചസാര ലോറിയില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ ഹാന്‍സ് പിടികൂടി

0

താമരശ്ശേരി  സ്വദേശി റഫീഖ് (46)ആണ് പിടിയിലായത്. നഞ്ചന്‍കോട് നിന്നും കോഴിക്കോടേക്ക് കൊണ്ടു പോകുകയായിരുന്ന ഹാന്‍സാണ് വാഹന പരിശോധനക്കിടെ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടികൂടിയത്. പഞ്ചസാര ചാക്കുകള്‍ക്കിടയില്‍ 10 ചാക്കുകളിലായി സൂക്ഷിച്ച 15000 പാക്കറ്റ് ഹാന്‍സാണ് പിടിച്ചെടുത്തത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പി ഹരീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ മാരായ എം. ബി ഹരിദാസന്‍,  കെ.കെ അജയകുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.സുരേഷ്, അമല്‍ദേവ് പി.ജി എന്നിവര്‍ ചേര്‍ന്നാണ് ഹാന്‍സ് പിടികൂടിയത്. കേസിലെ പ്രതിയെയും ഹാന്‍സും വാഹനവും സുല്‍ത്താന്‍ ബത്തേരി പോലീസിനെ എല്‍പ്പിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page