സ്വര്‍ണ്ണ കള്ളക്കടത്ത്, മയക്ക് മരുന്ന് മാഫിയ എന്നിവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാഹചര്യം ഒരുക്കി കൊടുത്തതില്‍ പ്രതിഷേധിച്ച് പനമരം പഞ്ചായത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ബസ്റ്റാന്റില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.ധര്‍ണ്ണ ലീഗ് മണ്ഡലം സെക്രട്ടറി പി.കെ.അസ്മത്ത് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ലീഗ് പ്രസി: കെ.അസീസ്, യൂത്ത് ലീഗ് മണ്ഡലം പ്രസി: ഉവൈസ് എടവെട്ടന്‍, ജാഫര്‍ മാസ്റ്റര്‍ കെ.ടി.സുബൈര്‍, കെ.ഷാജഹാന്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജാബിര്‍ വരിയില്‍, സെക്രട്ടറി ലത്തീഫ് ,ശബ്നാസ്, സൗപാന്‍, കെ. സാലി, അശറഫ് കോണിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി