ലോക് ഡൗണ്‍ ഇളവ് വന്നതോടെ താമരശ്ശേരി ചുരത്തില്‍ സഞ്ചാരികളുടെ പ്രവാഹം. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടമായി സഞ്ചാരികള്‍ എത്തുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു.കോഴിക്കോട് മലപ്പുറം തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നായി ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് ഇപ്പോള്‍ ചുരത്തില്‍ എത്തുന്നത് .
ബൈക്കിലും മറ്റുമായി എത്തുന്ന യുവാക്കള്‍ അധികവും മാസ്ക് ഉപയോഗിക്കുകയോ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയോ ചെയ്യുന്നില്ലെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു.കൂടാതെ കുടുംബത്തോടൊപ്പം നിരവധി സഞ്ചാ രികളാണ് ഇപ്പോള്‍ ചുരത്തി ലെത്തുന്നത്. ഇക്കൂട്ടത്തില്‍ പ്രായമായവരും പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. സഞ്ചാരികള്‍ കാഴ്ചകള്‍ കാണുന്നതിനും ഭക്ഷണം കഴിക്കുന്നതിനും വ്യൂ പോയിന്റുകളിലും മറ്റും വാഹനം നിര്‍ത്തി സാമൂഹ്യ അകലം പാലിക്കാതെ കൂട്ടം ചേരുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് നാട്ടുകാരുടെയും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടെയും ആശങ്ക