വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ചു വില്പന നടത്തുന്ന യുവാവ് വൈത്തിരി പോലീസിന്റെ പിടിയിലായി. കോഴിക്കോട് അടിവാരം കുപ്പായത്തോട് സ്വദേശിയായ ജീവന് ജോയി എന്ന റിജിന്‍ ആണ് വാഹനപരിശോധനയ്ക്കിടെ പിടിയിലായത്.
വാഹനത്തില്‍ കൂടുതല്‍ സിലിണ്ടറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച സിലിണ്ടറുകള്‍ ആണെന്ന് മനസ്സിലായത് .അഞ്ചുപേരുടെ ആറു സിലിണ്ടറുകള്‍ പ്രതിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട് .പതിനഞ്ചോളം സിലിണ്ട റുകള് ഇയാള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വഞ്ചന കുറ്റം ആള് മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കല്‍പ്പറ്റ കമ്പളക്കാട് കേണിച്ചിറ പടിഞ്ഞാ റത്തറ പോലീസ് സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ട്, സ്റ്റേഷന് എസ് ഐ ജിതേഷ് ,എസ് ഐ ജയചന്ദ്രന്, സിപിഒമാരായ വിപിന്‍ ,ഷാജഹാന്് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു