- Advertisement -

- Advertisement -

പി.കെ.ജയലക്ഷ്മിയെ എ.ഐ.സി.സി. അംഗമായി തിരഞ്ഞെടുത്തു

0

കൽപ്പറ്റ : മുൻ പട്ടികവർഗ്ഗ ക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രിയും കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗവുമായ പി.കെ.ജയലക്ഷ്മിയെ എ.ഐ.സി.സി. അംഗമായി തിരഞ്ഞെടുത്തു. കെ.പി.സി.സി. നൽകിയ പട്ടികയിൽ നേരത്തെ തന്നെ ജയലക്ഷ്മി ഉൾപ്പെട്ടിരുന്നു. എം.ഐ.ഷാനവാസ് എം.പി. ഉൾപ്പെടെ കേരളത്തിൽ നിന്ന് 65 അംഗങ്ങളാണ് എ.ഐ.സി.സി.യിൽ ഉള്ളത്. ഇവരിൽ 15 പേർ പ്രത്യേകമായി നിയമിക്കപ്പെട്ടവരാണ്. വയനാട്ടിൽ നിന്ന് മുൻ വനിതാ കമ്മീഷൻ അധ്യക്ഷ കെ.സി. റോസക്കുട്ടി ടീച്ചറും ഈ 15 പേരിൽ ഉൾപ്പെടും.

കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു പട്ടികവർഗ്ഗക്കാരി എ.ഐ.സി.സി.യിൽ അംഗമാകുന്നത്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരിക്കെ ജയലക്ഷ്മി ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. മാനന്തവാടി വാളാട് പാലോട്ട് കുറിച്യ തറവാട്ടംഗമായ ജയലക്ഷ്മി മാനന്തവാടി ഗവ: കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് കെ.എസ്.യു.വിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. കമ്പളക്കാട് ചെറുവടി  അനിൽകുമാറിന്റെ ഭാര്യയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page