രോഗം സ്ഥിരീകരിച്ചവര്‍:എടവക പഞ്ചായത്ത് സ്വദേശികള്‍ 23 പേര്, വെള്ളമുണ്ട സ്വദേശികള്‍ 15, പൊഴുതന സ്വദേശികള്‍ 8, തവിഞ്ഞാല്‍ സ്വദേശികള്‍ 7, കണിയാമ്പറ്റ സ്വദേശികള്‍ 6, മുട്ടില്‍, മാനന്തവാടി, അമ്പലവയല്‍ സ്വദേശികളായ 5 പേര് വീതം, മീനങ്ങാടി സ്വദേശികള്‍ 4, കല്‍പ്പറ്റ, നെന്മേനി സ്വദേശികളായ 3 പേര് വീതം, തിരുനെല്ലി സ്വദേശികള്‍ 2, നൂല്‍പ്പുഴ, തൊണ്ടര്‍നാട്, പുല്പള്ളി സ്വദേശികളായ ഓരോരുത്തര് എന്നിവര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി. ഇവരില്‍ കല്‍പ്പറ്റയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടും. സൗദി അറേബ്യയില്‍ നിന്ന് വന്ന വാഴവറ്റ സ്വദേശി (61), സെപ്റ്റംബര്‍ നാലിന് ദുബൈയില്‍ നിന്ന് വന്ന നെന്മേനി സ്വദേശി (40), സപ്തംബര്‍ 18 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന നെന്മേനി സ്വദേശി (38), സപ്തംബര്‍ 19ന് കര്‍ണാടകയില്‍ നിന്ന് വന്ന തിരുനെല്ലി സ്വദേശി (29), കര്‍ണാടകയില്‍ നിന്ന് വന്ന സുഗന്ധഗിരി സ്വദേശി (50), സെപ്റ്റംബര്‍ 19ന് ബംഗാളില്‍ നിന്ന് വന്ന പിണങ്ങോട് സ്വദേശി (32), തമിഴ്നാട്ടില്‍ നിന്ന് വന്ന രണ്ട് ഗൂഢല്ലൂര്‍ സ്വദേശികള്‍ (34, 22) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വന്നു രോഗബാധിതരായത്.