മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന സര്‍വ്വമത തീര്‍ത്ഥാടനകേന്ദ്രമായ പുല്‍പ്പള്ളി ചീയമ്പം മോര് ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള പരിശുദ്ധ യല്‍ദോ മോര് ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ശുശ്രൂഷകള്‍ മാത്രമായാണ് ഈ വര്‍ഷം പെരുന്നാള്‍ ആഘോഷിക്കുന്നത്.
പ്രാരംഭ ദിനമായ 24 ന് വി. കുര്‍ബ്ബാനാനന്തരം തലശ്ശേരിയില്‍ നിന്നും കൊണ്ടുവരുന്ന പതാക വികാരി ഉയര്‍ത്തുന്നതോടു കൂടി പെരുന്നാള്‍ ആരംഭിക്കും. സെപ്തം.24 മുതല്‍ ഒക്ടോ. ഒന്നാം തീയതി വരെ രാവിലെ 7 മണിക്ക് പ്രഭാത നമസ്ക്കാരവും 8 മണിക്ക് വിശുദ്ധ കുര്‍ബാനയും വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും പരിശുദ്ധ ബസേലിയോസ് ബാവയോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തപ്പെടും. ഒക്ടോബര്‍ 2 ന് രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥനയും 8.30 ന് മൂന്നിന്മേല് കുര്‍ബ്ബാനയും വൈകിട്ട് 7 ന് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് കുരിശിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നടത്തപ്പെടും. സമാപന ദിനമായ ഒക്ടോബര്‍ 3 രാവിലെ 8:30 ന് ഇടവക മെത്രാപ്പോലീത്ത അഭി. സഖറി യാസ് മോര് പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വ ത്തില്‍ വി. മൂന്നില്‍മേല്‍ കുര്‍ബ്ബാനയും പരി. ബസേലിയോസ് ബാവായോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും തുടര്‍ന്ന് കുരിശിങ്കല്‍ ധൂപ പ്രാര്‍ത്ഥനയും നടത്തപ്പെടും.ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് നേരിട്ട് ആരാധനയില്‍ പങ്കെടുക്കുവാന്‍ കഴിയാത്തതിനാല്‍ ആരാധനാ സമയങ്ങള്‍ ഒഴികെയുള്ള വേളകളില്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ദേവാലയത്തില്‍ കടന്നു വരുന്നതിനും പരിശുദ്ധന്റെ ഖബറി ടത്തില്‍ പ്രാര്ത്ഥി ക്കുന്നതിനും നേര്‍ച്ച കാഴ്ചകള്‍ സമര്പ്പി ക്കുന്നതിനും അവസരം ഒരുക്കി കൊണ്ട് സെപ്തം 15 മുതല്‍ ഒക്ടോ 4 വരെ ദേവാ ലയം മുഴുവന്‍ സമയവും തുറന്നിടുകയും ഓഫീസ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ്.
പെരുന്നാളിനോടനുബന്ധിച്ച് നാനാജാതി മതസ്ഥരായ ഏവര്‍ക്കും പങ്കെടുക്കാവുന്ന ഓണ്‍ലൈന്‍ സംഗീത മത്സരം ‘ ബസേലിയന് സംഗീതോത്സവം 2020 നടത്തപ്പെടും. വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ. ഫിലിപ്പ് ചാക്കോ അരത്തമ്മാമൂട്ടില്, ട്രസ്റ്റി റെജി ആയത്തുകുടിയില്‍, സെക്രട്ടറി കെ ഡി എല്‍ദോസ് കണിയാട്ടുകുടിയില്‍ എന്നിവര്‍ പങ്കെടുത്തു