വെങ്ങപ്പള്ളി-കോട്ടത്തറ-പടിഞ്ഞാറത്തറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കാവുംമന്ദം മാടക്കുന്ന് മെച്ചന ബാങ്കുകുന്ന് റോഡ് പണി പുനരാരംഭിക്കണമെന്നും ഉദ്യോഗസ്ഥ ഭരണകൂടം ഇതിനോട് കാണിക്കുന്ന അവഗണന ഉടനടി അവസാനിപ്പിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് വെങ്ങപ്പള്ളി മണ്ഡലം ആവശ്യപ്പെട്ടു
റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ട് നിരവധി വര്‍ഷങ്ങളായി. റോഡ് വീതികൂട്ടി പാര്‍ശ്വഭിത്തികെട്ടി സംരക്ഷിക്കുന്നതിന് 6 കോടി രൂപ നബാര്‍ഡ് അനുവദിച്ചിരുന്നു. ഈ ആവശ്യത്തിലേക്കായി നാട്ടുകാര്‍ സ്ഥലം വിട്ടു നല്‍കുകയും ചെയ്തു. പാര്‍ശ്വഭിത്തി കെട്ടല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മൂന്ന് വര്‍ഷമായി റോഡ് പണിയൊന്നും നടക്കുന്നില്ല. റോഡ് വീതികൂട്ടി ടാറിംഗ് പണി തുടങ്ങാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി അറിയുന്നുണ്ടെങ്കിലും നാളിതുവരെയായി പണി ഒരിടത്തും തുടങ്ങിയതായി അറിവില്ല. ഈ 11 കിലോമീറ്ററിനുള്ളില്‍ ഉള്‍പ്പെടുന്ന വെങ്ങപ്പള്ളി – കോട്ടത്തറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മാടക്കുന്ന് പാലം സുരക്ഷിതമല്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പാലം പുതുക്കിപ്പണിയേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. എത്രയും പെട്ടന്ന് തന്നെ ഈ റോഡിന്റെ പണി പുനരാരംഭിക്കണമെന്നും ഉദ്യോഗസ്ഥ ഭരണകൂടം ഇതിനോട് കാണിക്കുന്ന അവഗണന ഉടനടി അവസാനിപ്പിക്കണമെന്നും യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രസിഡന്റ് ആല്‍ഫില്‍ അമ്പാറയില്‍ ആവശ്യപ്പെട്ടു.ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും വയനാട് ങജ രാഹുല്‍ ഗാന്ധിക്കും നിവേദനം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ശ്രീജിത്ത് അജയ്, ആല്‍ബിന്‍, റെജിലേഷ്, പ്രനൂപ്, പ്രണവ്, ജിതിന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.