വാട്ട്സ് ആപ്പ് മുഖാന്തരം സൈബര്‍ അറ്റാക്ക് ഉണ്ടാകുമെന്നും ഗ്രൂപ്പുകള്‍ അഡ്മിന് ഓണ്‍ലി ആക്കണമെന്നും വ്യാജ പ്രചരണം.കേരള പോലീസ് നല്കുന്ന മുന്നറിയിപ്പ് എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ സന്ദേശം പ്രചരിച്ചത്.ഇതോടെ പരിഭ്രാന്തരായ ആളുകള്‍ പല ഗ്രൂപ്പുകളും അഡ്മിന് ഓണ്‍ലി നിലയിലേക്ക് മാറ്റി. രാത്രി 12 മണിയോടെ ഒരു പ്രത്യേക ടീം അറ്റാക്ക് ചെയ്യുമെന്നും സന്ദേശത്തിലുണ്ട്. സന്ദേശം ശ്രദ്ധയില്‍പ്പെട്ട കേരളാ പൊലീസ് തന്നെ പ്രചരണത്തിനെതിരെ രംഗത്തെത്തി യിട്ടുണ്ട്.ഇത്തരത്തില്‍ ഒരു സന്ദേശവും നല്‍കിയിട്ടില്ലെന്നും പൊതുജനങ്ങള്‍ ക്കിടയില് ആശങ്കപരത്തുന്ന വ്യാജ സന്ദേശങ്ങള്‍ ദയവായി ഷെയര്‍ ചെയ്യാതിരി ക്കണമെന്നും കേരള പൊലീസ് വ്യക്തമാക്കുന്നു.