നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തെ കുറിച്ച് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിന്റെ എഫ്ബി പോസ്റ്റ് വൈറല്‍. രാജ്യത്ത് തന്നെ മികച്ച നേട്ടം കൈവരിച്ച ആശുപത്രിയുടെ ചരിത്രവും നിലവിലെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുമാണ് മന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.
നൂല്‍പ്പുഴ പോലെ കേരളത്തിലെ പ്രാഥമികാരോഗ്യ മേഖല പുതിയൊരു തലത്തിലേക്ക് നമ്മുടെ കണ്മുമ്പില് വളരുകയാണ് എന്നവസാനിക്കുന്ന കുറിപ്പ് കഴിഞ്ഞദിവസമാണ് മന്ത്രി പോസ്റ്റ് ചെയ്തത്.ഇതിനോടകം 4.8കെ ലൈക്കും 856 ഷെയറുമാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ആശുപത്രിയുടെ ചരിത്രവും, നിലവിലെ പ്രവര്‍ത്തനവും കുറിപ്പിലുണ്ട്. 1973 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രിയില്‍ 2017ല്‍ നിലവിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദാഹര്‍ മുഹമ്മദ് ചുമതലയേറ്റതുമുതലാണ് മാറ്റങ്ങള്‍ ഉണ്ടായത്. സംസ്ഥാനത്ത് തന്നെ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ താമസിക്കുന്ന വനത്താല്‍ ചുറ്റപ്പെട്ട പഞ്ചായത്തില്‍ ടെലിമെഡിസിന്‍ വിജയകരമായി ഉപയോഗിക്കുന്നതിനെ കുറിച്ചും, പഞ്ചായത്തിന്റെ പിന്തുണയും, ആശുപത്രി കോമ്പൗണ്ടിലെ പാര്‍ക്കിനെ കുറിച്ചും, രോഗികളെ കൊണ്ടുവരാനും, തിരികെ കൊണ്ടുപോകാനുമുള്ള ഇ- ഓട്ടോറിക്ഷയെ കുറിച്ചും മന്ത്രിയുടെ എഫ്ബി കുറിപ്പിലുണ്ട്. ഡോ. ദാഹര്‍ മുഹമ്മദ് തന്നെയാണ് ഹീറോ എന്നും നൂല്‍പ്പുഴ പോല കേരളത്തിലെ പ്രാഥമികരോഗ്യ മേഖല പുതിയൊരു തലത്തിലേക്ക് നമ്മുടെ കണ്മുമ്പില് വളരുകയാണ് എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം ഒരു മാര്‍ക്ക് കുറഞ്ഞുപോയതിനാല്‍ നാഷണല്‍ ക്വാളിറ്റ് അക്രഡിറ്റേഷന് ഇന്‍ഡക്സില്‍ ഉള്‍പ്പെട്ട് ഒന്നാമതാകത്തിന്റെ വിഷമവും പോസ്റ്റില്‍ മന്ത്രി സൂചിപ്പിച്ചിട്ടുണ്ട്.