രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 53,08,014 ആയി. ഇന്നലെ മാത്രം 93,337 പേരാണ് രോഗബാധിതരായത്. 24 മണിക്കൂറി നുള്ളിൽ 1247 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം 85619 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 79.28 ശതമാനമായി.