മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന ബഫര്‍ സോണ്‍ പ്രഖ്യാപനങ്ങള്‍ പിന്‍വലിക്കണമെന്ന് ജനസംരക്ഷണസമിതി മാനന്തവാടി രൂപത ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ ചെയര്മാന് ഫാ. ആന്റോ മമ്പള്ളി, മറ്റ് ഭാരവാഹികളായ ഫാ. നോബിള്‍ തോമസ് പാറക്കല്‍ ഫാ. അഗസ്റ്റിന് ചിറക്കത്തോട്ടത്തില്‍, വിജി നെല്ലിക്കുന്നേല്‍,ബിബിന്‍ ചെമ്പക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
വനം, വന്യജീവി, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ നിലവിലുള്ള വനപ്രദേശങ്ങളുടെ ചുറ്റുമായി ബഫര്‍ സോണുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനങ്ങള്‍ നാട്ടിലെ മനുഷ്യജീവിതത്തെ ഗൗരവതരമായി ബാധിക്കുന്നവയാണ്. മൃഗത്തെയും കാടിനെയും സംരക്ഷിക്കാനുള്ള ശ്രമം ശ്ലാഘനീയമെങ്കിലും അതിന്റെ പേരില്‍ പൊതുജനത്തിന്റെ ജീവിതം അവഗണിക്കുന്നതും ദുരിതപൂര്‍ണമാക്കുന്നതും അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്ന് ജനസംരക്ഷണസമിതി.