- Advertisement -

- Advertisement -

13 വീടുകളുടെ ശിലാസ്ഥാപനം എ.പി.അബുബക്കര്‍ മുസ്ല്യാര്‍ നിര്‍വ്വഹിച്ചു 

0

പ്രളയബാധിതര്‍ക്കു വേണ്ടി കേരള മുസ്ലീം ജമാഅത്ത് മേപ്പാടിയില്‍ നിര്‍മ്മിച്ചു നല്‍കുന്ന 13 വീടുകളുടെ ശിലാസ്ഥാപന കര്‍മ്മം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബുബക്കര്‍ മുസ്ല്യാര്‍ ഓണ്‍ ലൈനിലൂടെ നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് മുക്കില്‍പ്പീടികയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അദ്ധ്യക്ഷനായിരുന്നു.

സി.പി.സെയ്തലവി മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. മുക്കില്‍പ്പീടികയില്‍ ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങ് എം.വി.ശ്രേയാംസ് കുമാര്‍ എം.പി.ഉദ്ഘാടനം ചെയ്തു. എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍ , ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല, എന്നിവര്‍ ഓണ്‍ ലൈനില്‍ സംസാരിച്ചു.
ഡെപ്യൂട്ടി കലക്ടര്‍ അജീഷ് കുന്നത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.അനില്‍കുമാര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.ഹംസ, കെ ചന്ദ്രന്‍, അബ്ദുള്‍ സലാം, അബ്ദുള്‍ അസീസ് സഖാഫി, കെ.ഒ.അഹമ്മദ് കുട്ടി ബാഖവി, മുഹമ്മദ് സഖാഫി ചെരുവേരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. എസ്.ശറഫുദ്ദീന്‍ സ്വാഗതവും എം.അബ്ദുള്‍ മജീദ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page