- Advertisement -

- Advertisement -

ബത്തേരിയില്‍ ഇനി ചികിത്സയില്‍ 35 പേര്‍

0

സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റിയില്‍ ഇതുവരെ കോവിഡ്  രോഗബാധിതരായവരുടെ എണ്ണം 150. 115 പേര്‍ രോഗമുക്തരായി 35 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.രോഗംബാധിച്ച 150 പേരില്‍ പകുതിയിലധികം പേരും രോഗബാധിതരായത് ഈ സെപ്റ്റംബര്‍ മാസത്തിലാണ് .

കഴിഞ്ഞ ദിവസമാണ് മുന്‍സിപ്പാലിറ്റിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. 25 പേര്‍ക്കാണ് ഒറ്റ ദിവസം രോഗം ബാധിച്ചത്.ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുംപ്പെടും. രോഗ ബാധ തുടരുമ്പോഴും ആരോഗ്യ വകുപ്പ് നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളാണ് നല്ലൊരു പരിധി വരെ രോഗ ബാധയെ നിയന്ത്രിക്കുന്നത്.രോഗബാധക്ക് ഒപ്പം രോഗമുക്തിയും ആനുപാതികമായി നടക്കുന്നത്  ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. ഇതുവരെ രോഗബാധയെ തുടര്‍ന്ന് ബത്തേരി മുനിസിപ്പാലിറ്റിയില്‍ മരണം ഉണ്ടായിട്ടില്ല എന്നതും ഏറെ ആശ്വാസമാണ് നല്‍കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page