തൊഴിലുറപ്പ് ജോലികളില്‍ വയല്‍പ്പണി ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കോട്ടത്തറയില്‍ കര്‍ഷകന്റെ ഒറ്റയാള്‍ സമരം.വെണ്ണിയോട്ടെ സലാം പാലക്കല്‍ എന്ന കര്‍ഷകനാണ് കോട്ടത്തറ പഞ്ചായത്തിനു മുമ്പില്‍ ഒറ്റയാള്‍ സമരം നടത്തിയത്.
തൊഴിലുറപ്പ് പ്രവൃത്തികളില്‍ വയല്‍ പണികള്‍ ഉള്‍പെടാത്തതിനാല്‍ വയല്‍ പണികള്‍ക്ക് തൊഴിലാളികളെ കിട്ടുന്നില്ലെന്ന പരാതിയാണ് ഇദ്ദേഹത്തിന്.കൂടാതെ കോട്ടത്തറ പഞ്ചായത്തിനെതിരെയും ഇദ്ദേഹം പരാതികള്‍ ഉന്നയിക്കുന്നുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഏകാധിപത്യം അവസാനിപ്പിക്കുക, കേരളസര്‍ക്കാറിന്റെ കാര്‍ഷിക ഉന്മൂലന നയം അവസാനിപ്പിക്കുക, കാര്‍ഷിക മേഖലയെ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സലാം തന്റെ ഒറ്റയാള്‍ പോരാട്ടം നടത്തിയത്.കൂടാതെ ക്ഷീര കര്‍ഷകര്‍ഷകരുടെ പശുക്കള്‍ക്ക് വിതരണം ചെയ്യുന്ന മരുന്ന്ഗു ണനിലവാര മില്ലാത്തതാണെന്നും ഇദ്ദേഹം ആരോപിക്കുന്നു.