ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത സര്‍വേ ഈ മാസം 18ന് തുടങ്ങും. ആറ് കിലോമീറ്റര്‍ നീളത്തിലാണ് തുരങ്ക പാത നിര്‍മിക്കുന്നത്.കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്റെ 12 അംഗ സംഘം സര്വേക്കെത്തും. 658 കോടി രൂപയാണ് കിഫ്ബി തുരങ്കപാതക്കായി അനുവദിച്ചത്.
സര്‍വെ ആനക്കാംപൊയില്‍ മറിപ്പുഴ മുതല്‍ മേപ്പാടിയിലിലെ കള്ളാടിവരെ. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനിലെ വിദഗ്ധര്‍ 18 മുതല്‍ ഒരുമാസക്കാലം സ്ഥലത്ത് ക്യാമ്പ് ചെയ്യും. പദ്ധതി യാഥാര്‍ഥ്യമായാല്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ തുരങ്കപാതയായി മാറും