കല്‍പ്പറ്റയിലെ ഗുഡ്സ് മേഖലയെ തകര്‍ക്കുന്നതിsâ ഭാഗമായി വന്‍കിട കച്ചവടക്കാര്‍ ചെറുകിട ഗുഡ്സ് വാഹനങ്ങള്‍ സ്വന്തമായി വാങ്ങി ഈ മേഖലയെ പൂര്‍ണ്ണമായി തകര്‍ക്കുന്ന സമീപനത്തിനെതിരെ കല്‍പ്പറ്റയിലെ ടി പി ടൈല്‍സിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി .ഈ വിഷയം ഉയര്‍ത്തി പിടിച്ച് കൊണ്ട് കഴിഞ്ഞ 26 ന് സംയുക്ത ഗുഡ്സ് ട്രേഡ് യുണിയന്‍ ഏകദിന പണിമുടക്ക് നടത്തിയിരുന്നു .ഇതിsâ തുടര്സമരത്തിsâ ഭാഗമായാണ് ഇന്നത്തെ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത് പാവപ്പെട്ട തൊഴിലാളികള്‍ ബാങ്കില്‍ നിന്നും കടമെടുത്തും വാങ്ങിയ വണ്ടിയുടെ ലോണ്‍ അടക്കുന്നതിനും വര്‍ദ്ധിച്ച ടാക്സ് ഇന്‍ഷൂറന്‍സ് അടക്കുന്നതിന് പ്രയാസപ്പെടുമ്പാള്‍ ആണ് വന്‍കിടക്കാര്‍ പത്തും പതിനഞ്ചും വാഹങ്ങള്‍ സ്വന്തമായി വാങ്ങി ഈ മേഖലsb തകര്‍ക്കാന്‍ ശ്രമിക്കുന്നത് എന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു. റഫീഖ്് അധ്യക്ഷത വഹിച്ചു .കെ സുഗതന്, സി മെയ്തീന് കുട്ടി , ഗിരീഷ് കല്‍പ്പറ്റ ,ടി മണി , സി കെ നൗഷാദ് ,മുഹമ്മദാലി ,സന്തോഷ് കുമാര്‍, സാലി റാട്ടക്കൊല്ലി ,എന്‍ മുസ്തഫ ,ഷമീര്‍ ഒടുവില്‍ , സി എസ് മുസ്തഫ എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -