റോഡരികില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി മാറുന്നു. മാനന്തവാടി പെരുവക റോഡിന്റ് ഇരുവശത്തുമായാണ് നിരവധി വാഹനങ്ങള്‍ നിത്യേന പാര്‍ക്ക് ചെയ്യുന്നത്.
വീതീ കുറവായിരുന്ന റോഡ് ഈഅടുത്താണ് 10 മീറ്റര്‍ വീതിയില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്, ഇതോടെ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടുന്നതും പതിവായി. വാഹനങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചതോടെ ഗതാഗത കുരുക്കും അനുഭവപ്പെടാന്‍ തുടങ്ങി.ബസ്സുള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്ന് പോകുന്നത് . ഈ റോഡില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രിറ്റ്മെന്റ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്, ഇവിടേക്ക് ആംബുലന്‍സും ആരോഗ്യ വകുപ്പിന്റെ വാഹനങ്ങളും വന്ന് പോകുന്നുണ്ട്. റോഡരികില്‍ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ മണിക്കുറുകളോളം നിര്‍ത്തിയിടുന്നത് ഗതാഗത കുരുക്കിന് പുറമെ കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.അശാസ്ത്രിയമായ നിര്‍മ്മാണ പ്രവര്‍ത്തികളാണ് നടത്തിയതെന്നും ആരോപണമുണ്ട് .ഓവ് ചാലുകള്‍ക്ക് മീതെ വളരെ ഉയരത്തില്‍ സ്ലാബുകള്‍ പാകിയതിനാല്‍ തന്നെ വ്യാപാര സ്ഥാപനങ്ങളിലെ പാര്‍ക്കിംഗും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അടിയന്തിര പരിഹാരമുണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്.