വനിതാശിശുവികസനവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കൗണ്‍സിലര്‍ തസ്തികയിലേക്ക് ഒരുവര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 21,850 രൂപ ഹോണറേറിയം ലഭിക്കും. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യല്‍വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദമുള്ള കൗണ്‍സിലിംഗില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. സെപ്തംബര്‍ 30 വരെ ഫോട്ടോ പതിച്ച അപേക്ഷകള്‍ സ്വീകരിക്കും. വനിതാശിശുവികസനവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ www.wcd.kerala.gov.in കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. വിലാസം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പി.ഒ, വയനാട്, പിന്‍ 673591. ഫോണ്‍: 04936-246098, 8606229118