- Advertisement -

- Advertisement -

ആളുകള്‍ കൂട്ടത്തോടെ ടൗണിലേക്ക്

0

കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ഗതാഗത കുരുക്ക്. കച്ചവട സ്ഥാപനങ്ങള്‍ ഇല്ലെങ്കിലും വാഹനങ്ങളുമായി ആളുകള്‍ കൂട്ടത്തോടെ ടൗണിലേക്ക് എത്തുന്നതാണ് ഗതാഗത കുരുക്കിന് കാരണം. കൊവിഡ് വ്യാപനം നടക്കുന്ന ഈ സമയത്തെ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ആവശ്യം.

കണ്ടെയ്ന്‍്മെന്റ് സോണാണങ്കിലും സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ഗതാഗത കുരുക്കുന് കുറവില്ല. ഇന്നും ഇന്നലെയും ടൗണില്‍ വാഹനങ്ങള്‍ നിറഞ്ഞതോടെ ട്രാഫിക് ജംഗ്ഷന്‍ ഭാഗത്ത് പൊലിസ് ഏറെ പാടുപെട്ടാണ് ഗതാഗത കുരുക്ക് ഒഴിവാക്കിയത്. ടൗണില്‍ അവശ്യ വില്‍പന സ്ഥാപനങ്ങള്‍ മാത്രമാണ് തുറന്നിട്ടുള്ളത്. എന്നാല്‍ അനാവശ്യമായി ആളുകള്‍ വാഹനങ്ങളുമായി ടൗണിലേക്ക് എത്തുന്നതാണ് നിലവിലെ ഗതാഗത കുരുക്കിന് കാരണമാകുന്നത്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും പുറത്തേക്കോ, പുറത്തുനിന്നും സോണിനുള്ളിലേക്കോ യാത്രകള്‍ പാടില്ലന്ന നിയമം നിലനില്‍ക്കെയാണ് ബത്തേരി ടൗണില്‍ അനാവശ്യമായി ആളുകള്‍ വാഹനങ്ങളുമായി എത്തുന്നത്. കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ ഇത്തരം യാത്രകള്‍ ഒഴിവാക്കണമെന്നാണ് ആവശ്യം.

    Leave A Reply

    Your email address will not be published.

    You cannot copy content of this page