ഇന്ന് 3.10-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേയ്ക്കാണ് ശ്രേയാംസ് കുമാര്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
18 രാജ്യസഭ അംഗങ്ങളാണ് പുതിയതായി തിങ്കളാഴ്ച സത്യപ്രതിജ്ഞചെയ്തത്. തെരഞ്ഞെടുക്കപ്പെട്ട ചില എംപിമാര്‍ കഴിഞ്ഞമാസം രാജ്യസഭാ ചെയര്‍മാന്റെ ചേംബറില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ബാക്കിയുള്ളവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അംഗങ്ങളായിരുന്ന എം പി വീരേന്ദ്രകുമാര്‍ ,അമര്‍സിങ് തുടങ്ങിയവര്‍ അടക്കം 19 പേര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് സഭാ നടപടികള്‍ ആരംഭിച്ചത്. ഏതാനും ബില്ലുകളാണ് ഇന്ന് രാജ്യസഭ പരിഗണിച്ചത് .ചോദ്യോത്തരവേളയും സ്വകാര്യ പ്രമേയങ്ങളും ഒഴിവാക്കുന്നതിനുള്ള പ്രമേയങ്ങള്‍ പ്രഹ്ലാദ് ജോഷി അവതരിപ്പിച്ചു.