തൊഴിലുറപ്പ് പണി കഴിഞ്ഞു റോഡിലൂടെ നടന്നു വരികയായിരുന്ന തന്നെ ബാബു കയറി പിടിക്കുകയും റോഡരികിലെ ചാലിലേക്ക് മറിച്ചിട്ട് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതി. തുടര്‍ന്ന് ബഹളം വെച്ചപ്പോള്‍ പരിസരവാസികള്‍ എത്തുകയും ഉടന്‍ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് യുവതി ജില്ലാ ആശുപത്രി സാറ്റലൈറ്റ് കേന്ദ്രമായ വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. സംഭവത്തിനുശേഷം തോല്‍പ്പെട്ടിയിലെ മറ്റൊരു കോളനിയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. പ്രതിയെ ഇന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു