പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനത്തിനെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി പ്രസിഡണ്ട് ടി. സിദ്ദിഖ്. കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊഴുതന പഞ്ചായത്തില്‍ യുഡിഎഫിന്റെ സമരപ്രഖ്യാപന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നേതൃയോഗം സമരസമിതി ജനറല്‍ കണ്‍വീനര്‍ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു
യു.ഡി.എഫ് ചെയര്മാന് കെ.വി ഉസ്മാന് അദ്ധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ സുനീഷ് തോമസ് സ്വാഗതം പറഞ്ഞു.ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്, കല്‍പ്പറ്റ മണ്ഡലം യു.ഡി എഫ് ചെയര്മാന് റസാഖ് കല്‍പ്പറ്റ ,കണ്‍വീനര്‍ പി.പി. ആലി ,ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മാണി ഫ്രാന്‍സിസ് ,മണ്ഡലം ലീഗ് സെക്രട്ടറി കെ.കെ ഹനീഫ, സി.മമ്മി ,എം.എം ജോസ് ,കെ.ജെ.ജോണ്‍ എന്നിവര്‍ പങ്കെടുത്തു