- Advertisement -

- Advertisement -

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം:മാനന്തവാടി ഫൊറോന കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു

0

.വന്യജീവി സങ്കേതങ്ങളോടനുബന്ധിച്ച് വയനാട് ജില്ലയിലെ മലയോര മേഖലകളിലെ കൃഷിസ്ഥലങ്ങളും ജനവാസ കേന്ദ്രങ്ങളും പരിസ്ഥിതിലോല പ്രദേശങ്ങളാക്കാനുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപന നിര്‍ദേശങ്ങള്‍ക്കെതിരെ മാനന്തവാടി ഫൊറോന കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു.കേന്ദ്രീകൃത നിയമങ്ങളും ഉദ്യോഗസ്ഥ മേല്‍ക്കോയ്മയും കൊണ്ട് പരിസ്ഥിതി സംരക്ഷിക്കുവാനുള്ള പാഴ്ശ്രമമാണ് സര്‍ക്കാരുകള്‍ നടത്തുന്നതെന്ന് യോഗം വിലയിരുത്തി. മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ജനസംരക്ഷണ സമിതിയുമായി ചേര്‍ന്ന് തുടര്‍ പ്രതിഷേധസമര പരിപാടികള്‍ നടത്തുവാനും യോഗം തീരുമാനിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page