എല്‍.ജെ.ഡി നേതാവും, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ അനില തോമസ് മുസ്ലിംലീഗില്‍ ചേര്‍ന്നു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.എ കരീം മെമ്പര്‍ഷിപ്പ് നല്കി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, ട്രഷറര്‍ എം.എ മുഹമ്മദ് ജമാല്‍, ഭാരവാഹികളായ പി.കെ അബൂബക്കര്‍, ടി മുഹമ്മദ്, എന്‍.കെ റഷീദ്, സി മൊയ്തീന്‍കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ, പി.കെ അസ്മത്ത്, യൂത്ത്ലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ട് പി ഇസ്മായില്‍, ജില്ലാ പഞ്ചായത്ത് അംഗം എ ദേവകി, സലിം മേമന,എന്നിവര്‍ സംസാരിച്ചു.