- Advertisement -

- Advertisement -

തലപ്പുഴയില്‍ നിയന്ത്രണം വിട്ട ലോറി വീടിന്റെ മതിലിലിടിച്ചു മറിഞ്ഞു. റോഡിന്റെ ഒരു വശം ഇടിഞ്ഞു

0

തലപ്പുഴ ചുങ്കത്ത് നിയന്ത്രണം വിട്ട ടോറസ് ലോറി സമീപവാസിയായ പി.വാസുവിന്റെ വീടിന്റെ മതിലിലിടിച്ചു മറിഞ്ഞു.ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് സംഭവം.ബത്തേരിയിലെ അംബുജ സിമന്റ്‌സിന്റെ ടോറസ് ലോറിയാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ റോഡിന്റെ ഒരു വശവും ഇടിഞ്ഞിട്ടുണ്ട്. ഇടുങ്ങിയ പാതയില്‍ അശ്രദ്ധയോടെ പിറകോട്ട് എടുത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചയോടെ നാട്ടുകാരുടെയും ,പോലീസിന്റെയും സഹകരണത്തോടെ ക്രയിനെത്തി ലോറി വലിച്ചു കയറ്റി.

Leave A Reply

Your email address will not be published.

You cannot copy content of this page