പോലീസ് വേഷം ധരിച്ച് നിരവധി കുറ്റ കൃത്യങ്ങളിലേര്‍പ്പെട്ട രണ്ട് സൗദി പൗരന്മാരെ പിടി കൂടിയതായി ഖസീം പ്രവിശ്യാ പോലീസ് അറിയിച്ചു.50 വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ട് പ്രതികളും പോലീസ് വേഷം ധരിച്ച് വിദേശ തൊഴിലാളികളുടെ പണം കൊള്ളയടിക്കുന്നവരായിരുന്നു.പ്രതികളില്‍ നിന്ന് 30,000 റിയാല്‍ കണ്ടെടുത്തതായും ഇരുവരെയും പ്ബളിക് പ്രോസിക്യൂഷനു കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചതായും പോലീസ് വാക്താവ് പറഞ്ഞു.