ഭര്‍തൃമതിയായ യുവതിയെ മദ്യലഹരിയില്‍ പീഡിപ്പിക്കാന്‍ ശ്രമം തിരുനെല്ലി അരണപ്പാറ വെള്ളറ കോളനിയിലെ ചന്തബാബുവിനെതിരെ തിരുനെല്ലി പോലിസ് ബലാത്സംഗ ശ്രമത്തിന് കേസെടുത്തു. തൊഴിലുറപ്പ് കഴിഞ്ഞ് ഇന്നലെ വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍ വച്ചാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
യുവതിയെ പിന്തുടര്‍ന്ന യുവാവ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് കയറിപിടിക്കുകയായിരുന്നു.യുവതി കുതറിയോടിയതിനാല്‍ രക്ഷപെട്ടു. കൈയ്ക്കും മുഖത്തിനും പരിക്കേറ്റു.നിലവിളി ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ യുവാവ് കാട്ടിലെക്ക് ഓടി രക്ഷപ്പെട്ടു.പ്രദേശത്തെ സ്ഥിരം ശല്യക്കാരനായ ബാബുവിനെ പിടികൂടാന്‍ പോലിസ് തിരച്ചില്‍ ആരംഭിച്ചു.