രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം. ആകെ രോഗികളുടെ എണ്ണം 45 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 96,551 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.1209 പേര് മരിച്ചു.
പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്കാണ് അടുക്കുന്നത്. മരണവും വര്‍ധിക്കുന്നു. ഒരു ദിവസം ഇത്രയും പേര് രോഗബാധിതരാകുന്നത് ആദ്യമായാണ്. ആകെ രോഗികള്‍ 45,62,415 ഉം മരണം 76,271 ആയി. സെപ്തംബര്‍ മാസത്തില്‍ ഇതുവരെ 10 ലക്ഷത്തിന് അടുത്താണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.