നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകള്‍ സെപതംബര്‍ 14 ന് വീണ്ടും ആരംഭിക്കും ഒപ്പം ഡ്രൈവിംഗ് സ്കൂളുകള്‍ക്കും പ്രവര്‍ത്തിക്കാം. കോവിഡ് വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ആര് ടി ഒ മാര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ എത്തി വിലയിരുത്തും.
ലോക് ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ലേണേഴസ് ലൈസന്‍സ് എടുത്തവര്‍ക്കോ ഒരിക്കല്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുത്ത് പരാജയപ്പെട്ടവര്‍ക്കോ മാത്രമാണ് ഒക്ടോബര്‍ 15 വരെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള അവസരം. മറ്റുള്ളവര്‍ക്ക് അതിനുശേഷം അവസരം നല്‍കും. ലേണേഴ്സ് ടെസ്റ്റ് ഓണ്‍ലൈന്‍ രീതി തുടരും. റോഡ് ടെസ്റ്റിന് കാറുകളില്‍ ഒരേസമയം ഇന്‍സ്പെക്ടറെ കൂടാതെ പരീക്ഷാര്‍ത്ഥി മാത്രമേ പാടുള്ളൂ. ഉദ്യോഗസ്ഥര്‍ക്ക് മാസ്ക് ഗ്ലൗസ് എന്നിവ നിര്‍ബന്ധം. ടെസ്റ്റിന് വരുന്നവര്‍ ചെറിയ സാനിറ്റൈസര്‍ ബോട്ടില്‍ കരുതണം. ടെസ്റ്റിന് മുന്‍പും പിന്‍പും കൈകള്‍ അണുവിമുക്തമാക്കാം മാസ്ക്കും ഗ്ലൗസും ധരിക്കണം