സമഗ്ര ശിക്ഷ കേരള മാനന്തവാടി ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ ഭിന്നശേഷികുട്ടികളുടെ വാട്സാപ്പ് കൂട്ടായ്മയായ കൈത്താങ്ങ് അംഗങ്ങള്‍ക്ക് വേണ്ടി ഓണത്തോടനുബന്ധിച്ച് ഓണ്‍ലൈനായി നടത്തിയ പൂക്കളം ഉള്‍പ്പടെയുള്ള വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനം വീടുകളില്‍ എത്തിച്ചു നല്കി അനുമോദിച്ചു. ഭിന്നശേഷികുട്ടികള്‍ക്ക് പ്രത്യേകമായി നടത്തുന്ന ഓണ്‍ലൈന്‍ പാഠഭാഗ അനുരൂപീകരണ പദ്ധതിയായ വൈറ്റ്ബോര്‍ഡിന്റെ മോണിറ്ററിങ്ങ്, ഓണചെങ്ങാതി എന്നിവയും ഇതോടൊന്നിച്ച് നടത്തി. റിസോഴ്സ് അധ്യാപകരായ ഇബ്രാഹിം എം, അഞ്ജലി ജോസഫ് എന്നിവര്‍ നേതൃത്വം നല്കി