- Advertisement -

- Advertisement -

തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

0

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. കൈ കഴുകി ഹോസ്പിറ്റല്‍ അധികാരികളും പഞ്ചായത്ത് അധികൃതരും. നാട്ടുകാര്‍ രോഷത്തില്‍.പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ഇന്ന് രാവിലെ പരിശോധനയ്ക്ക് എത്തിയ വീട്ടമ്മയെ തെരുവ് നായ അക്രമിച്ചത്.

നീര്‍വാരം അമ്മാനി പുളിക്കല്‍ സണ്ണിയുടെ ഭാര്യ ബീനക്കാണ് നായുടെ ആക്രമണത്തില്‍ പരിക്കേറ്റത്.സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബഹള വെച്ചത് ആശുപുത്രിയില്‍ പ്രശ്‌നത്തിനിടയാക്കി.സാമൂഹിക കേന്ദ്രത്തില്‍ തെരുവ് നായയുടെ അക്രമണം ഇത് രണ്ടാം തവണയാണ്. തെരുവ് നായയുടെ വിഹാരകേന്ദ്രമാണ് ഇവിടെ. വാര്‍ഡുകളിലും തെരു നായകയറിയിറങ്ങുന്നതും പതിവ് കാഴ്ചയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page