വളയിട്ട കൈകള്‍ ഉയര്‍ത്തി വനിതകള്‍ ആഞ്ഞ് വിളിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വനിതാ സംരംഭക വിപണന കേന്ദ്രത്തിലെ കടമുറിലേലം. പുരുഷന്‍മാരെ വെല്ലും വിധമായിരുന്നു കഴിഞ്ഞ ദിവസത്തെ ലേലം. വീറും വാശിയുമായപ്പോള്‍ ലേലതുക ഏറുകയും ചെയ്തു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വനിത ഘടകപദ്ധതിയില്‍ 50 ലക്ഷം രൂപ ചിലവഴിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാജിന് സമീപം 9 മുറികളുള്ള കെട്ടിടം നിര്‍മ്മിച്ചത്.കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനാണ് കടമുറികള്‍ ലേലത്തില്‍ വെച്ചത്.കഴിഞ്ഞ ദിവസം നടന്ന ലേലം വീറും വാശിയും നിറഞ്ഞതായിരുന്നു വളയിട്ട കൈകള്‍ ആഞ്ഞ് വിളിച്ചപ്പോള്‍ ലേലതുകയും ഏറി.പുരുഷന്‍മാര്‍ പങ്കെടുക്കുന്ന ലേലത്തെക്കാള്‍ വീരും വാശിയും നിറഞ്ഞതായിരുന്നു വളയിട്ട കൈകള്‍ ലേലത്തില്‍ പങ്കെടുത്തത് .ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിറിയക്ക് ടി കുര്യന്റെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ ഒന്നാം നമ്പര്‍ മുറിലേലത്തില്‍ പോയത് നാല്‍പത്തി ഒന്നായിരം രൂപയ്ക്കാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു, വൈസ് പ്രസിഡന്റ് കെ.ജെ. പൈലി തുടങ്ങി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ലേല സമയത്ത് സന്നിദ്ധരായിരുന്നു.എന്തായാലും വളയിട്ട കൈകള്‍ ആഞ്ഞ് വിളിച്ചപ്പോള്‍ നല്ലൊരു തുകയാണ് ലേല ഇനത്തില്‍ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചത്.