- Advertisement -

- Advertisement -

ആഴ്‌സനിക് ആല്‍ബം 30 കൊവിഡ് പ്രതിരോധഹോമിയോ ഗുളിക

0

കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏറെ ശ്രദ്ധേയമാവുകയാണ് ആഴ്‌സെനികം ആല്‍ബം 30 എന്ന ഹോമിയോ ഗുളിക. രോഗ പ്രതിരോധത്തിനായി ധാരാളം പേരാണ് ജില്ലയില്‍ ഈ മരുന്ന് ഇപ്പോള്‍ ഉപയോഗിക്കുന്നത്.രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ മാര്‍ച്ച് ആറിനാണ് ആയുഷ് മന്ത്രാലയം ആഴ്‌സെനികം ആല്‍ബം 30 ജനങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.

അതത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ് ഇത് ഏകോപിപ്പിക്കുന്നതിനുള്ള ചുമതലയും നല്‍കിയിരിക്കുന്നത്. അലോപ്പതി മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് ഹോമിയോ ഗുളിക കഴിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുകളുണ്ടാകില്ല. പാര്‍ശ്വഫലങ്ങളില്ലാത്ത ഗുളികയാണ് ഇത്. രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. ഒന്ന് വീതം മൂന്ന് ദിവസവും പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ പകുതി വീതവുമാണ് കഴിക്കേണ്ടതെന്നും രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page