രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89,706 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 43,70,129 ആയി. കഴിഞ്ഞ ദിവസംമാത്രം ഇന്ത്യയില്‍ 1,115 പേര് മഹാമാരിമൂലം മരിച്ചു. ആകെ 73,890 മരണങ്ങളാണ് ഇന്ത്യയില്‍ കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം രോഗബാധിതരുടെ എണ്ണത്തില്‍ രാജ്യം ബ്രസീലിനെ മറികടന്നിരുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. മുന്‍പ് രോഗം സ്ഥിരീകരിച്ച 33 ലക്ഷം പേരുടെ പരിശോധനഫലം നെഗറ്റീവായത് ആശ്വാസമാകുന്നുണ്ട്. 77.32 ശതമാനമാണ് നിലവില്‍ ഇന്ത്യയിലെ രോഗമുക്തി നിരക്ക്.