തലപ്പുഴ ഗവ:യു.പി.സ്കൂളിലെ പുതിയ ടോയ്ലെറ്റ് ബ്ലോക്ക് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അനിഷ സുരേന്ദ്രന് നിര്‍വ്വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍.ജെ. ഷജിത്ത് അദ്ധ്യക്ഷനായിരുന്നു. പി.ടി.എ.പ്രസിഡന്റ് പി.ബി.സിനു, ഹെഡ്മാസ്റ്റര് കെ.ജി.ജോണ്സണ്, പി.ടി.എ.വൈസ് പ്രസിഡന്റ് ടി.ടി.ഗിരീഷ്, എം.പി.ടി.എ.പ്രസിഡന്റ് സാജിത,വിജയകുമാര്‍, സ്റ്റാഫ് സെക്രട്ടറി ടി.പി. പൈലി, തുടങ്ങിയവര്‍ സംസാരിച്ചു.2019-20 വര്‍ഷത്തെ തവിഞ്ഞാല്‍ പഞ്ചായത്ത് ആസ്തി വികസന ഫണ്ടില്‍ നിന്നും എട്ടര ലക്ഷം രൂപ ചിലവഴിച്ചാണ് ടോയ്ലറ്റ് ബ്ലോക്ക് നിര്‍മ്മിച്ചത്.