സംസ്ഥാനത്തെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍വ്വകക്ഷിയോഗം വിളിച്ചു.വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് യോഗം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കേണ്ട തെരഞ്ഞെടുപ്പിനെ കുറിച്ച് ആശങ്കകളും സംശയങ്ങളും ഏറെയാണ്. ഇതെ കുറിച്ചെല്ലാം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ച് ചേര്‍ത്തിട്ടുള്ളത്.