ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, അനുബന്ധ സേവനങ്ങള്‍, സ്റ്റേജ് കാര്യേജ് ഒഴികെയുളള വാഹനങ്ങളുടെ പെര്‍മിറ്റ് എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് 20 ദിവസത്തിനുളളില്‍ സേവനം ലഭിച്ചില്ലെങ്കില്‍ ട്രാന്‍പോര്‍ട്ട് കമ്മീഷണറുടെ നേരിട്ട് നിയന്ത്രണത്തിലുളള എം.വി.ഡി കോള്‍ സെന്ററിലേക്ക് (9446033314) വിളിക്കാം. കോള്‍ സെന്ററിന്റെ സേവനം രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്പതുവരെ ലഭിക്കും.