ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ മുണ്ടക്കൈ പാലത്തിന് പകരമായി നിര്‍മ്മിച്ച ഇരുമ്പ് പാലത്തിന്റെ ഉദ്ഘാടനം സി.കെ.ശശീന്ദ്രന് എം.എല്‍.എ. നിര്‍വ്വഹിച്ചു. എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ട് 5 ലക്ഷം രൂപ ചിലവഴിച്ച് 20 ദിവസം കൊണ്ടാണ് താല്‍ക്കാലിക പാലം നിര്‍മ്മിച്ചത്.
പൊതു മരാമത്ത് വകുപ്പ് പാലം വിഭാഗമാണ് നിര്‍മ്മാണത്തിന് മേല്‍ നോട്ടം വഹിച്ചത്.ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈജ ബേബി, വാര്‍ഡ് അംഗങ്ങളായ ചന്ദ്രന്, അബ്ദുള്‍ സലാം, സി.പി.എം ലോക്കല്‍ സെക്രട്ടറി അബ്ദു റഹ്മാന്, യാക്കൂബ് എന്നിവര്‍ സംസാരിച്ചു.