- Advertisement -

- Advertisement -

സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍ സാബു അവധിയില്‍

0

പകരം ചാര്‍ജ് വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷാ ഷാജിക്ക്.കഴിഞ്ഞയാഴ്ച ബത്തേരിയുടെ വികസനം എന്ന പേരിലുള്ള വാട്ട്‌സ്ആപ്പ് കുട്ടായ്മയിലൂടെ പ്രചരിച്ച ചെയര്‍മാന്റെ ആസഭ്യ പരാമര്‍ശത്തെ തുടര്‍ന്ന് സി.പി.എം, ചെയര്‍മാനോട് മാറി  നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അവധിയില്‍ പ്രവേശിച്ചതെന്നാണ് ലഭിക്കുന്ന  സൂചന. അതേ സമയം ആരോഗ്യപരമായ കാരണങ്ങളാല്‍ മാറി നില്‍ക്കുന്നുവെന്ന് നഗരസഭ സെക്രട്ടിക്ക് നല്‍കിയ കത്തില്‍ റ്റി.എല്‍ സാബു.

. കഴിഞ്ഞയാഴ്ച ബത്തേരിയുടെ വികസനം എന്ന   വാട്ട്‌സ്ആപ്പ് കുട്ടായ്മയില്‍ പ്രചരിച്ച ചെയര്‍മാന്‍ റ്റി.എല്‍ സാബു  നടത്തിയ അസഭ്യവര്‍ഷത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധവും പരാതി ഉയര്‍ന്നിരുന്നു. ഈ സംഭവത്തിന്റെ പരാതിയിന്മേല്‍ ബത്തേരി പോലിസ് കേസ്സ് രജിസ്ട്രര്‍ ചെയ്യുകയും ചെയ്തിരുന്നു.  സി.പി.എമ്മിനുള്ളിലും ഈ സംഭവത്തില്‍ ചെയര്‍മാനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം ഇടപ്പെട്ട് അവധിയില്‍ പോവാന്‍ ആവശ്യപ്പെട്ടാണ് സാബു അവധിയില്‍ പ്രവേശിച്ചതെന്നാണ് ലഭിക്കുന്ന സൂചന.സഭ്യവര്‍ഷത്തിലൂടെ സ്ത്രിത്വത്തെ അപമാനിച്ച ചെയമാന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വനിതാ കൗണ്‍സിലര്‍മാരും കഴിഞ്ഞ ദിവസം  രംഗത്തെത്തിയിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page