വയനാട്ടില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച സ്ത്രീക്ക് ഓപ്പറേഷനിലൂടെ പ്രസവം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.ഓപ്പറേഷന് നേതൃത്വം നല്‍കിയത് ദമ്പതിമാരായ ഡോക്ടര്‍മാര്‍. ഇന്ന് ഉച്ചയോടെയാണ് പ്രസവം നടന്നത്. മുട്ടില്‍ സ്വദേശിയായ 27കാരിക്കാണ് ഓപ്പറേഷന് നടത്തിയത്.
യുവതിയുടെ സഹോദരന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുവതി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇന്ന് ഉച്ചക്ക് യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും, ഇന്ന് ഉച്ചയോടെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ജില്ലാ ആശുപത്രിയിലെ കൊവിഡ് സെന്ററില്‍ പ്രത്യേകമായി സജീകരിച്ച ഓപ്പറേഷന് തിയറ്ററിലാണ് ഓപ്പറേഷന് നടത്തിയത്. സ്ത്രീയുടെ രണ്ടാമത്തെ പ്രസവത്തില്‍ ആണ്‍കുട്ടിക്കാണ് ജന്മം നല്‍കിയത്. നേരത്തെ ഈ സ്ത്രീ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. അതും ഓപ്പറേഷനിലൂടെയായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടര്‍ ഉസ്മാന്, ഗൈനക്കോളജിസ്റ്റും ഭാര്യയുമായ ഡോ. നസീറ ബാനു, സ്റ്റാഫ്നഴ്സ് ബിന്ദു പി ആര് എന്നിവരാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.