കൃഷിയിടത്തില്‍ മേയാന്‍ വിട്ട ആടിനെ ചെന്നായ ആക്രമിച്ച് കൊന്നു.ചേലൂര്‍ കടമ്പൂര് ആക്കാതിരി ജോസഫിന്റെ 3 വയസ് പ്രായമുള്ള ആടിനെയാണ് ചെന്നായ ആക്രമിച്ചത്.വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ കെട്ടിയിട്ടിരുന്ന ആടിന്റെ കരച്ചില് കേട്ട് വീട്ടുകാര്‍ ഓടിയെത്തി ഒച്ചവച്ചപ്പോഴാണ് ചെന്നായ ഓടി മറഞ്ഞത്. 30000 രൂപയുടെ നഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു രണ്ടാഴ്ച മുമ്പ് ചെന്നായ രണ്ട് ആടുകളെ ആക്രമിച്ച് കൊന്നിരുന്നു.വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.പ്രദേശത്തെ ചെന്നായ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.