അപേക്ഷ ക്ഷണിച്ചു
മാനന്തവാടി ഗവ.കോളജില്‍ ആരംഭിക്കുന്ന എം.എസ്.സി. ഇലക്ട്രോണിക്സ് കോഴ്സിലേക്ക് കണ്ണൂര്‍ സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. www.admission.kannuruniversity.ac.in വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ബി.എസ്.സി. ഇലക്ട്രോണിക്സ്/കംപ്യൂട്ടര്‍ സയന്‍സ്/ഫിസിക്സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്തംബര്‍ 23. ഫോണ്‍ 04935 240351.
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പികെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍, ഡിഗ്രി/ പി.ജി കോഴ്സുകളിലേക്ക് കണ്ണൂര്‍ യൂണിവേഴ്സിറ്റി CAP മുഖാന്തരമല്ലാതെ നേരിട്ട് അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍ തിയതി സെപ്തംബര്‍ 15 വരെ നീട്ടി. ബി എസ് സി ഇലക്ട്രോണിക്സ്, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, എം.എസ്.സി ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളിലാണ് അഡ്മിഷന്‍. രജിസ്ട്രേഷന്‍ ലിങ്ക് http//ihrd.kerala.gov.in/cascap, ഫോണ്‍ 8547005060, 9961288283