മാനന്തവാടി കുഴിനിലം താനിയാറ്റുകുന്നില് വീട്ടമ്മയായ പാറച്ചാലില്‍ ഉഷക്ക് ലഭിച്ച കിറ്റിലെ ബെല്ലം ഉരുക്കിയപ്പോഴാണ് പ്ലാസ്റ്റിക്ക് കൂട്ട് മാതൃകയില്‍ ബെല്ലം ഉരുകിയത്.വെല്ലം ഉപയോഗിച്ച് ഉണ്ടാക്കിയ കാപ്പി കുടിച്ചപ്പോള്‍ വയറിന് അസ്വസ്തത അനുഭവപ്പെട്ടതായും ഉഷ.വട്ടയപ്പം ഉണ്ടാക്കാനായി ബെല്ലം ഉരുക്കിയപ്പോഴാണ് ഉരുക്കിന്റെ കൂട്ട് പ്ലാസ്റ്റിക്ക് രൂപത്തിലായത്. ഉരുക്കിയബെല്ല്ം വട്ടയപ്പമുണ്ടാക്കുന്ന മാവിലേക്ക് ഒഴിച്ചപ്പോള്‍ പ്ലാസ്റ്റിക്കിന്റെ വാസന ഉണ്ടാവുകയും ചെയ്തതോടെ വട്ടയപ്പം ഉണ്ടാക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയാണ് ഉണ്ടായതെന്ന് ഉഷ പറഞ്ഞു.രണ്ട് ദിവസം മുന്‍പ് ഇതേ ബെല്ലം കൊണ്ട് കാപ്പി ഉണ്ടാക്കി കഴിച്ചപ്പോള്‍ വയറിന് അസ്വസ്ത ഉണ്ടായതായും ഉഷ പറഞ്ഞു.