- Advertisement -

- Advertisement -

ആശങ്കവിട്ടൊഴിയുന്നില്ല ബത്തേരിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19

0

ഇന്നലെ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് പോസ്റ്റീവായത്. രോഗം സ്ഥിരീകരിച്ച വ്യക്തി ജോലി ചെയ്യുന്ന ബത്തേരി  മാനിക്കുനിയിലെ ഇസാഫ് ബാങ്ക് ആരോഗ്യ വകുപ്പ് അടപ്പിച്ചു. ഇന്ന് കൂടുതല്‍ ആളുകളില്‍  പരിശോധന നടത്തും.

കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ വീണ്ടും ആശങ്കയില്‍ ആയിരിക്കുകയാണ്  സുല്‍ത്താന്‍ ബത്തേരി. ബത്തേരിയിലെ സ്വകാര്യ ബാങ്കായ ഇസാഫിലെ ജീവനക്കാരനും മറ്റ് നാല് പേര്‍ക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ബാങ്ക് ആരോഗ്യ വകുപ്പ് ഇടപ്പെട്ട് അടപ്പിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി ഇന്ന് ഇവരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയില്‍ രോഗ വ്യാപനം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാവുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതിക്ഷിക്കുന്നത്. നിലവില്‍ നഗരസഭയിലെ 7 ഡിവിഷനുകള്‍ കണ്ടെയ്ന്റ് സോണിലാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page