- Advertisement -

- Advertisement -

കരവിരുതില്‍ വിസ്മയമായി വടക്കന്‍ ആര്‍ട്ടിസ്റ്റ്

0

സഹോദരങ്ങളുടെ കരവിരുതില്‍ ധന്യമായി മാനന്തവാടി ശാന്തിനഗറിലെ വടക്കെ വീട്. വടക്കെ വീട്ടിലെ അരുണും സഹോദരന്‍ അഖിലും ചെയ്ത ചിത്ര പണികളും മറ്റ് കരവിരുതുകളും കണ്ടാല്‍ ആരും ഒന്ന് അതിശയപ്പെട്ടു പോകും അത്രയും മഹത്വരമാണ് ഇവരുടെ കലാവിരുതുകള്‍.ട്രന്‍സ്പരന്റ് ആര്‍ട്ട്, ക്വില്‍ ആര്‍ട്ട്, കെ.എസ്.ആര്‍.ടി.സി.മിനിയേച്ചര്‍ തുടങ്ങി കണ്ടാല്‍ കണ്ണിന് ഇമ്പമേറുന്ന കരവിരുതുകളാണ് ഇരുവരും ചേര്‍ന്ന് ഉണ്ടാക്കുകയും വരയ്ക്കുകയും ചെയ്യുന്നത്.

.കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍, പെന്‍സില്‍ രചനയില്‍ പിണറായി വിജയനും, ഗാന ഗന്ധര്‍വ്വന്‍ യേശുദാസ്, ചിരി സാമ്രാട്ട് ഇന്ദ്രന്‍സ്, തുടങ്ങി പ്രശസ്തരുടെ നിരവധി ചിത്രങ്ങളും. ഇവ കൂടാതെ ഗ്ലാസ്സില്‍ തീര്‍ത്തെടുക്കുന്ന ട്രന്‍സ്പരന്റ് ആര്‍ട്ടും.അങ്ങനെ ജീവന്‍ തുടിക്കുന്ന നിരവധി കരവിരുതുകളാണ് ശാന്തിനഗറിലെ വടക്കെവീട്ടില്‍ സഹോദരങ്ങുടെ കൈകളാല്‍ ഒരുക്കിയത്.പെന്‍സില്‍ ഡ്രോയിംഗും ട്രന്‍സ്പരന്റ് ആര്‍ട്ടും അരുണ്‍ ചെയ്യുമ്പോള്‍ കെ.എസ്.ആര്‍.ടി.ബസ്സുകള്‍ ഇരുവരും കൂടിയാണ് ഉണ്ടാക്കുന്നത് .വടക്കന്‍ ആര്‍ട്ടിസ്റ്റ് എന്ന ഫേസ്ബുക്ക്,  ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെയാണ് ചെയ്യുന്ന കരവിരുതുകള്‍ ഇരുവരും ആസ്വാദകരിലേക്ക് എത്തിക്കുന്നത്. അതിനനുസരിച്ചുള്ള ഓര്‍ഡറുകളും ഇവര്‍ക്ക് ലഭിച്ചു വരുന്നു. മാതാപിതാക്കളായ ബാലകൃഷ്ണനെയും,ശ്യാമളയുടെയും സഹോദരി അഹല്യയുടെയും പിന്‍തുണയും ഇരുവര്‍ക്കും തുണയുമാകുന്നു.എടവക പുതിയിടംകുന്ന് അംബേദ്ക്കര്‍ മോഡല്‍ റസിഡഷ്യല്‍ സ്‌കൂളില്‍ താല്ക്കാലിക ലൈബ്രേറിയനാണ് അരുണ്‍. സഹോദരന്‍ അഖില്‍ മാനന്തവാടിയിലെ ഒരു ഷോപ്പിലെ സെയില്‍സ് മാനുമാണ്‌

Leave A Reply

Your email address will not be published.

You cannot copy content of this page