- Advertisement -

- Advertisement -

അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

0

അതീവ മാരകമായ മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി.ചൂട്ടക്കടവ് സ്വദേശിയായ എ.ജയപാണ്ടി(21), മാനന്തവാടി അമ്പുകുത്തി സ്വദേശിയായ കുളങ്ങര വീട്ടില്‍ ഷെഫീക്ക് കെ.വി(27) എന്നിവരെയാണ് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്ത്.സംഘത്തിലുണ്ടായിരുന്ന മാനന്തവാടി കമ്മോം സ്വദേശിയായ പടിക്കല്‍ക്കണ്ടി വീട്ടില്‍ ജിന്‍ഷാദ് എന്നയാളും പള്ളിക്കല്‍ സ്വദേശിയായ ചാത്തോത്ത് വീട്ടില്‍ ഷംനാസ് എന്നയാളും സംഭവസ്ഥലത്ത് നിന്നും കാറില്‍ രക്ഷപ്പെട്ടു.ഇവര്‍ക്കെതിരെ NDPS ആക്ട് പ്രകാരം കേസെടുത്തു. ഒരു ഗ്രാം എംഡിഎംഎയും 100 ഗ്രാം കഞ്ചാവും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു. ‘പാര്‍ട്ടി ഡ്രഗ്’ എന്നറിയപ്പെടുന്ന എംഡിഎംഎ 0.5 ഗ്രാം  പോലും കൈവെക്കുന്നത് 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് . പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലി കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ  ഹാഷിം. കെ, സനൂപ് കെ.എസ്, ഷിന്റോ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. അറസ്റ്റിലായ പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിംഗ്  മുഖാന്തരം JFCM11മാനന്തവാടി കോടതിയില്‍ ഹാജരാക്കി പ്രതികളെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

Leave A Reply

Your email address will not be published.

You cannot copy content of this page