- Advertisement -

- Advertisement -

പ്രദീഷിന്റെ  കുടുംബത്തിന് ധനസഹായം കൈമാറി.

0

നാല് മാസം മുമ്പ് മരത്തില്‍ നിന്ന് വീണു മരിച്ച വെള്ളമുണ്ട ഒഴുക്കന്‍ മൂല തുരുത്തേല്‍ പ്രദീഷിന്റെ കുടുംബത്തിന് ധനസഹായം കൈമാറി.നാട്ടുകാര്‍ ചേര്‍ന്ന് കുടുംബസഹായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച എട്ടര ലക്ഷം രൂപയാണ് കുടുംബത്തിന് കൈമാറിയത്.ഒഴുക്കന്‍മൂല സെന്റ് തോമസ് പാരിഷ് ഹാളില്‍ നടന്ന പരിപാടി ഫാദര്‍ തോമസ് ചേറ്റാനിയില്‍ ഉദ്ഘാടനം ചെയ്തു.കമ്മിറ്റി ചെയര്‍മാനും ഗ്രാമപഞ്ചായത്ത് അംഗവുമായ എ.ജോണി അധ്യക്ഷനായിരുന്നു.പി.ടി. സുഭാഷ്, കൈപ്പാണി ഇബ്രാഹിം,പി.ജെ വിന്‍സെന്റ്്,പി.സി റെജി,രഞ്ജിത്ത് മാനിയില്‍,അഡ്വ.എ.വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ നിരഞ്ജന പ്രകാശ്, പാര്‍വതി, ബ്രിട്ടോ സാജന്‍, അലോന ടോമി എന്നിവരെയും പ്ലസ്ടു പരീക്ഷയില്‍  മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അലന്‍ ബേബിയെയും ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page