കോവിഡ് 19 പശ്ചാത്തലത്തില്‍ വ്യാപാര മേഖലയിലുണ്ടായ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം.ജില്ലയില്‍ കണ്ടെയ്ന്മെന്റ് ഒഴികെയുള്ള സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം.ഓണത്തിന് മുന്‍പ് വരെ 7 മണി വരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാമായിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 2 വരെ 9 മണി വരെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് 7 മണിയിലേക്ക് മാറുകയും ചെയ്തു.
ലോക് ഡൗണിലും കണ്ടെയ്ന്മെന്റ് സോണിലുമെല്ലാം ഇളവ് നല്‍കിയിട്ടും വ്യാപാര മേഖലയില്‍ വലിയ മരവിപ്പാണ് ഉണ്ടായത്. കച്ചവടം ഗണ്യമായി കുറഞ്ഞതോടെ പലരും വലിയ പ്രതിസന്ധിയിലായിരുന്നു.
എന്നാല്‍ ബന്ധപ്പെട്ട അധികൃതരുമായി വ്യാപാരി നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ കണ്ടെയ്ന്മെന്റ് ഒഴികെയുള്ള സ്ഥലങ്ങളില്‍ രാത്രി 9 മണി വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത് .കോവിഡിന്റെ പശ്ചാത്തലത്തില്‍ വ്യാപാര മേഖലയിലുണ്ടായ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി.